*പുതുപ്പാടി* കണക്ഷന്‍ റോഡിലേക്ക് ഇറങ്ങിയ കാര്‍ സൈഡ് ചേര്‍ന്ന് ഓടിച്ചില്ലെന്നാരോപിച്ച് സിപിഎം മുന്‍ ലോക്കല്‍ സിക്രട്ടറി പികെ ഷൈജലിനെ യുവാക്കള്‍ മര്‍ദ്ദിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ അങ്ങാടിയിലാണ് സംഭവം. കാറിന് പുറകേ പിന്തുടര്‍ന്ന് വന്ന് ബൈക്ക് കുറുകെ ഇട്ടാണ് കൊടുവള്ളി സ്വദേശികള്‍ മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി പത്തര മണിയോടെ ആണ് സംഭവം.
താമരശ്ശേരി ചുരത്തില്‍ നിന്നും വരുന്ന ചെറുപ്പക്കാരാണ് ആക്രമണം നടത്തിയത്. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
യുവാക്കളെ നാട്ടുകാര്‍ തടഞ്ഞ് വക്കുകയും അടിവാരം പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്ത ശേഷം സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ഏകപക്ഷീയമായി ലാത്തി വീശിയതായി ആരോപണമുണ്ട്. ലാത്തിച്ചാര്‍ജ്ജില്‍ ഷൈജലിനടക്കം ഉള്ള നാട്ടുകാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ചുരത്തില്‍ രാസലഹരി ഉപയോഗിക്കുന്നവര്‍ കഴിഞ്ഞ ആഴ്ച ലഹരി വിരുദ്ധ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ചുരം ബദല്‍ റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം വ്യാപകമാണെന്നും ബദല്‍ റോഡിറങ്ങി ഊട് വഴി വന്നാണ് യുവാക്കള്‍ ആക്രമണം നടത്തിയതെന്നും പോലീസ് ക്രിയാത്മകമായി ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.