മടവൂർ: മടവൂർ രാംപൊയിൽ യൂണിറ്റി റെസിഡൻസ് അസോസിയേഷൻ റിയാലിറ്റി ഷോ വിധി കർത്താവ് ഫൈസൽ എളേറ്റിൽ ഉത്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് അരിയിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.എം ബി ബി എസ്,ബി എസ് സി അഗ്രികൾച്ചർ, എസ് എസ് എൽ സി, യു എസ് എസ്, എൽ എസ് എസ്, എന്നിവയിൽ മികച്ച വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്റർ ഉപഹാരം നൽകി അനുമോദിച്ചു.
അടുക്കള തോട്ടം ഒരുക്കുന്നതിനുള്ള വിത്ത്, വളം, തൈകൾ എന്നിവയുടെ വിതരണ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സലീന സിദ്ധിഖ് അലി നിർവഹിച്ചു. സലിം മടവൂർ, പിസി ബാലകൃഷ്ണൻ, മലയിൽ അബ്ദുറഹിമാൻ,റസീൽ. സി കെ, അബ്ദുറഹിംൻഷാ പി പി, പി ടി മുഹമ്മദ്, ടി പി രവീന്ദ്രൻ, വി പി ജമാൽ, എം അബ്ദുൽമജീദ്,സന്തോഷ്‌കുമാർ ഇ കെ, പികെ ബഷീർ,പി പി ബഷീർ,എ കെ സുബൈർ, എ കെ നാസ്ബൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരികൾക്ക് എ. സബീറ, അസ്‌ല നൂർ, എൻ വിനോദിനി, കെ സക്കീന,ഷാഹിന എ കെ, പുഷ്പ ഇ കെ, നീതു കെ കെ എന്നിവർ നേതൃത്വം നൽകി.തുടർന്ന് മജീഷ്യൻ മജീദ് മടവൂർ മാജിക്ക് ഷോ അവതരിപ്പിച്ചു. എൻ അജിതൻ സ്വാഗതവും, വി പി അബ്ദുൽകരിം നന്ദിയും പറഞ്ഞു.