കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കയ്യിൽ
കൊടുവാളുമായി എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു. പ്രാപൊയിൽ ജോസിനെതിരെയാണ് പൊലീസ് കേസെടുത്തത്. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അമ്മയോട് കൂടുതൽ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മർദനം. എന്നാൽ അമ്മ തിരികെ വരാനായി ദൃശ്യങ്ങൾ പ്രാങ്ക് വീഡിയോക്കായി ചിത്രീകരിച്ചതാണെന്ന് കുട്ടി പറയുന്നു. പിതാവ് പൊലീസ് കസ്റ്റഡിയിലാണ്.വിഷയത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു.
വീഡിയോ ചിത്രീകരിച്ചത് അമ്മ തിരികെ വരാനെന്ന് എട്ടുവയസുകാരിയുടെ സഹോദരൻ പറഞ്ഞു. പിതാവ് ഉപദ്രവിച്ചിട്ടില്ല. വീഡിയോ സ്വന്തമായി എഡിറ്റ് ചെയ്ത് മാതാവിന് അയച്ചു നൽകിയെന്നും കുട്ടി പറഞ്ഞു.