കൊടുങ്ങല്ലൂർ: കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മേത്തല പടന്ന സ്വദേശി പാലക്കപറമ്പിൽ സന്തോഷിൻ്റെ (38) മൃതദേഹമാണ് അൽപ്പം മുൻപ് കണ്ടെത്തിയത്,അപടകം നടന്ന സ്ഥലത്ത് തന്നെയാണ് മൃതദേഹവും കണ്ടെത്തിയത്. അപകടത്തിൽ കാണാതായ രണ്ടാമത്തെ ആളായ പ്രദീപിനായി പോലീസും നാട്ടുകാരും സ്കൂബാ ടീമും തിരച്ചിൽ തുടരുകയാണ്.