കോഴിക്കോട്: കണ്ണൂര്‍ മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. നാദാപുരം റോഡ്, മടപ്പള്ളിയിൽ പാളത്തിൽ മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈൻ പൊട്ടിവീണു.
വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് വടകരയിലും പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു. കണ്ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടിയിലും മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു. ട്രാക്കില്‍വീണ് തെങ്ങ് മുറിച്ചുമാറ്റിയ ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.