സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, രാത്രി പെയ്‌ത മഴയിൽ പലയിടത്തും നാശനഷ്ടം

May 25, 2025, 6:41 a.m.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേ‍ർപ്പെടുത്തിയിട്ടുണ്ട്.

നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷക്കാലത്ത്, ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുന്നത്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ

ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ തുടർന്നു. തവിഞ്ഞാൽ, തൊണ്ടർനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴപെയ്തു. വൈത്തിരി ,ചൂരൽമല , പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്. തവിഞ്ഞാൽ, പൊഴുതന, മുട്ടിൽ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിൽ അധികൃതർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കിൽ അപകട സാധ്യത മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിട്ടുണ്ട്.

പാലക്കാട് നെല്ലിയാമ്പതി തുത്തൻപാറയിലേക്കുള്ള വഴിയിൽ മരം വീണാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. ഇന്നലെ പകൽ പെയ്ത ശക്തമായ മഴയിലാണ് മരം കടപുഴകി വീണത്. തുത്തൻപാറ എസ്റ്റേറ്റ് ബംഗ്ലാവിൽ താമസിക്കാനായി എത്തിയ അഞ്ചംഗ സംഘമാണ് വന മേഖലയിലെ വഴിയിൽ കുടുങ്ങിയത്. വനം വകുപ്പ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കോഴിക്കോട്ട് നിർത്തിയിട്ട കാറിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു. മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപം ഓഡിറ്റോറിയത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറിലും തൊട്ടടുത്തും ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.  പാലക്കാട് പത്തിരിപ്പാലയിൽ ബസിന് മുകളിൽ മരം കടപുഴകി വീണു ആർക്കും പരിക്കില്ല. മലപ്പുറം മുസ്ലിയാരങ്ങാടി സംസ്ഥാന പാതയിൽ മഴയിലും കാറ്റിലും കാറിനു മുകളിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന ബദാം മരമാണ് വീണത്. ആർക്കും പരിക്കില്ല. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കിയിലെ മുറിഞ്ഞപുഴക്ക് സമീപം ആണ് സംഭവം. വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് 27 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 257 ഹൈടെൻഷൻ പോസ്റ്റുകളും 2505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഏഴ് ലക്ഷത്തിന് മുകളിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 539976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് നൽകി. തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.


MORE LATEST NEWSES
  • കൊച്ചി കപ്പൽ അപകടം;13 കാർഗോകളിൽ അപകടകരമായ വസ്തുക്കൾ,കപ്പലിൽ നിന്നും ഇന്ധന ചോർച്ച, എണ്ണപ്പാട എവിടെയും എത്താം, സുപ്രധാന അറിയിപ്പ്  
  • അഫാൻ്റെ നില അതീവ ഗുരുതരം
  • പിറകോട്ട് എടുത്ത ബസ്സ് കയറി വർഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം
  • തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ബിജെപി പ്രാദേശിക നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല
  • യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.
  • കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് പിഞ്ചു കുഞ്ഞിന് പരുക്ക്.
  • പത്ര വിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു.
  • അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായി മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു; കടുത്ത ആശങ്ക*
  • എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍.
  • കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്
  • തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു, തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു
  • മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു
  • അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു,കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു;
  • വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു
  • താമരശ്ശേരിയിൽ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും ഫോൺ കവർന്നു
  • തിക്കോടിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് നിരവധിപേർക്ക് പരിക്ക്
  • ജയിൽ ചാടിയ യുവതി ലഹരിക്കേസിൽ പിടിയിൽ
  • ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത തടസ്സം തുടരുന്നു
  • നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
  • റെഡ് അലർട്ട് ; മേഘവിസ്ഫോടനത്തിനും മിന്നൽപ്രളയത്തിനും സാധ്യത
  • ഷഹബാസ് കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു.
  • സംഭൽ ശാഹി ജുമാ മസ്‌ജിദ് ഉൾപ്പെടുന്ന പ്രദേശത്തെ ഭൂരേഖകൾ കാണാതായതായി പരാതി
  • കൊച്ചിയിലെ കപ്പലപകടത്തിൽ 20 ജീവനക്കാരെ രക്ഷപ്പെടുത്തി.
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • റെഡ് അലര്‍ട്ട്; നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി അനാവശ്യ യാത്ര പാടില്ല, മുന്നറിയിപ്പുമായി ജില്ലാ കളക്ടർ
  • വയനാട്ടിൽ ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്; കണ്‍ട്രോള്‍ റൂം തുറന്നു
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ചങ്ങാടം ഒഴുകിപ്പോയി; 34 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
  • ജില്ലയിൽ നാളെ റെഡ് അലർട്ട്
  • ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന വധിച്ചു
  • കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
  • കനത്ത മഴ;അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ
  • എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു.
  • ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു.
  • മടവൂർ രാംപൊയിൽ യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
  • അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ല വാറന്റ്
  • വിമാനം വൈകുന്നതിനെ തുടർന്ന് കരിപ്പൂരിൽ പ്രതിഷേധവുമായി യാത്രക്കാർ.
  • കനത്ത മഴയിലും കാറ്റിലും നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു
  • ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
  • വള്ളം മറിഞ്ഞ് രണ്ടു മണൽ വാരൽ തൊഴിലാളികളെ കാണാതായി.
  • ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം .
  • വൈദ്യുത പോസ്റ്റിൽ ബൈക്കിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു
  • മരണ വാർത്ത
  • റാപ്പർ ഡബ്സിയും 3 സുഹൃത്തുകളും അറസ്റ്റില്‍
  • സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്