അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു,കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു;

May 25, 2025, 8:42 a.m.

കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടൻ നാവിക സേന ഇടപെട്ടു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. ഇന്നലെ കപ്പലിൽ നിന്ന് വീണ് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകൾ ആലപ്പുഴ -എറണാകുളം തീരത്ത് അടിയാൻ സാധ്യതയുണ്ട്. കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള തീരത്ത് അടിയാൻ കുറഞ്ഞ സാധ്യതയും കൽപ്പിക്കുന്നുണ്ട്. 

കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദേശമുണ്ട്. അതേസമയം കപ്പൽ അപകട നില തരണം ചെയ്തതായാണ് വിവരം. സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കപ്പലില്‍ തുടരുന്നുണ്ട്. കപ്പൽ കമ്പനി ആവശ്യപ്പെടുന്ന സമയം വരെ ഇവർ കപ്പലിൽ തുടരും. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററും നാവിക സേനയുടെ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ട്. കപ്പൽ കമ്പനിയുടെ ഒരു മദർ ഷിപ്പ് കൂടി അപകടം സംഭവിച്ച കപ്പലിന് അടുത്തെത്തി. 

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറികൾ കടലിൽ വീഴുകയുമായിരുന്നു. എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്ന് 70 കിലോമീറ്റർ തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 400-ലേറെ കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് വിവരം


MORE LATEST NEWSES
  • കൊച്ചി കപ്പൽ അപകടം;13 കാർഗോകളിൽ അപകടകരമായ വസ്തുക്കൾ,കപ്പലിൽ നിന്നും ഇന്ധന ചോർച്ച, എണ്ണപ്പാട എവിടെയും എത്താം, സുപ്രധാന അറിയിപ്പ്  
  • അഫാൻ്റെ നില അതീവ ഗുരുതരം
  • പിറകോട്ട് എടുത്ത ബസ്സ് കയറി വർഷോപ്പ് ജീവനക്കാരന് ദാരുണാന്ത്യം
  • തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • ബിജെപി പ്രാദേശിക നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല
  • യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.
  • കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് പിഞ്ചു കുഞ്ഞിന് പരുക്ക്.
  • പത്ര വിതരണത്തിന് പോയ വിദ്യാർത്ഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു.
  • അറബിക്കടലിൽ ചെരിഞ്ഞ കപ്പൽ പൂര്‍ണമായി മുങ്ങി, കണ്ടെയ്നറുകൾ കടലിൽ പതിച്ചു; കടുത്ത ആശങ്ക*
  • എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റുമായി യുവാക്കള്‍ പിടിയില്‍.
  • കെഎസ്ആർടിസിക്ക് വരുമാനം കൂട്ടാൻ ബസ് ടെർമിനലിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കുന്നു
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്
  • തൊട്ടിൽപ്പാലത്ത് കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു, തീരത്തുള്ള ആളുകളെ മാറ്റി പാർപ്പിച്ചു
  • മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു
  • വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ചു
  • താമരശ്ശേരിയിൽ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും ഫോൺ കവർന്നു
  • തിക്കോടിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് നിരവധിപേർക്ക് പരിക്ക്
  • സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, രാത്രി പെയ്‌ത മഴയിൽ പലയിടത്തും നാശനഷ്ടം
  • ജയിൽ ചാടിയ യുവതി ലഹരിക്കേസിൽ പിടിയിൽ
  • ചുരത്തിൽ വീണ മരം മുറിച്ചുമാറ്റി, ഗതാഗത തടസ്സം തുടരുന്നു
  • നാദാപുരം റോഡ് റെയിൽവേ ട്രാക്കില്‍ തെങ്ങ് വീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
  • റെഡ് അലർട്ട് ; മേഘവിസ്ഫോടനത്തിനും മിന്നൽപ്രളയത്തിനും സാധ്യത
  • ഷഹബാസ് കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു.
  • സംഭൽ ശാഹി ജുമാ മസ്‌ജിദ് ഉൾപ്പെടുന്ന പ്രദേശത്തെ ഭൂരേഖകൾ കാണാതായതായി പരാതി
  • കൊച്ചിയിലെ കപ്പലപകടത്തിൽ 20 ജീവനക്കാരെ രക്ഷപ്പെടുത്തി.
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
  • റെഡ് അലര്‍ട്ട്; നിലമ്പൂര്‍-നാടുകാണി ചുരം വഴി രാത്രി അനാവശ്യ യാത്ര പാടില്ല, മുന്നറിയിപ്പുമായി ജില്ലാ കളക്ടർ
  • വയനാട്ടിൽ ദുരന്ത ഭീഷണിയുള്ള മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവ്; കണ്‍ട്രോള്‍ റൂം തുറന്നു
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മണൽ വാരുന്നതിനിടെ വഞ്ചി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ ചങ്ങാടം ഒഴുകിപ്പോയി; 34 ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
  • ജില്ലയിൽ നാളെ റെഡ് അലർട്ട്
  • ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താന്‍ സ്വദേശിയെ അതിര്‍ത്തി രക്ഷാസേന വധിച്ചു
  • കിണർ കുഴിക്കുന്നതിനിടെ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
  • കനത്ത മഴ;അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ
  • എട്ട് വയസുകാരിയെ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്തു.
  • ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു.
  • മടവൂർ രാംപൊയിൽ യൂണിറ്റി റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
  • അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ല വാറന്റ്
  • വിമാനം വൈകുന്നതിനെ തുടർന്ന് കരിപ്പൂരിൽ പ്രതിഷേധവുമായി യാത്രക്കാർ.
  • കനത്ത മഴയിലും കാറ്റിലും നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു
  • ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
  • വള്ളം മറിഞ്ഞ് രണ്ടു മണൽ വാരൽ തൊഴിലാളികളെ കാണാതായി.
  • ബേപ്പൂരിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം .
  • വൈദ്യുത പോസ്റ്റിൽ ബൈക്കിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു
  • മരണ വാർത്ത
  • റാപ്പർ ഡബ്സിയും 3 സുഹൃത്തുകളും അറസ്റ്റില്‍
  • സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്