കോഴിക്കോട്: കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്. കോഴിക്കോട് വാലില്ലാപുഴയിലാണ് സംഭവം നടന്നത്. ഒളിപാറമ്മൽ അജിയുടെയും അലീനയുടെയും മകൾ അൻഹക്കാണ് പരുക്ക് പറ്റിയത്. കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.
അതേസമയം കോഴിക്കോട് തോട്ടുമുക്കത്തും വീടിൻ്റെ ഭിത്തി തകർന്ന് അപകടമുണ്ടായി. തകർന്ന വീടിന്റെ സംരക്ഷണ ഭിത്തി തൊട്ടടുത്തുള്ള വീട്ടിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയോടെ തോട്ടുമുക്കം പുൽപാറയിൽ ജോബിയുടെ വീട്ടിലേക്കാണ് സംരക്ഷണ ഭിത്തി തകർന്നുവീണത്.