തിരുവനന്തപുരം : വെഞ്ഞാറമൂട്
കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ബാത്ത്റൂമിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് എടുത്താണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ കണ്ടതോടെ ഉടൻ മെഡി.കൊളജ് ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണവിഭാഗത്തിലാണ്.