വടകര :വീടിന്റെ അടുക്കളയിലെ ഇരുമ്പ് ഗ്രിൽസിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വടകരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ വില്ല്യാപ്പള്ളി മയ്യന്നൂർ സ്വദേശി തവര പറമ്പത്ത് മീത്തൽ വിനീഷ് (47) ആണ് മരിച്ചത്.
ഇന്ന് പകൽ 10.45 നും 11 മണിക്കും ഇടയിലാണ് സംഭവം. ബന്ധുക്കളും അയൽവാസികളും വിനീഷിനെ ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വടകര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിട്ടുണ്ട്. ഭാര്യ: നിംസി മകൾ : ശ്രീനന്ദ, അച്ഛൻ: പരേതനായ കുമാരൻ അമ്മ: പരേതയായ ചന്ദ്രി.