കണ്ണൂർ :ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേളന്നൂർ പുളിബസാർ സ്വദേശിയും ബിജെപി ചേളന്നൂർ ഏരിയാ കമ്മിറ്റി അംഗവുമായ നവനീതത്തിൽ ജി. സജി ഗോപാലിനെ (50) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമിൽ മരിച്ചനിലയിൽ കണ്ടത്.
23 ന് രാത്രി 8.30 നാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. എക്‌സാറോ ടൈൽസ് റീജിയണൽ സെയിൽസ് മാനേജരാണ്. ബി.ജെ.പി ചെളന്നൂർ ഏരിയാ കമ്മറ്റി അംഗമാണ്. ഭാര്യ: ബബിത(എച്ച്.ഡി.എഫ്.സി).മകൻ: നവനീത് ഗോപാൽ. സഹോദരൻ: വിനോട് കുമാർ. സംസക്കാരം ഇന്ന് ഞായറാഴ്ച്ച ഉച്ചക്ക് 12 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.