തിരുവനന്തപുരം: കൊച്ചി കപ്പൽ അപകടം സംബന്ധിച്ച സുപ്രധാന അറിയിപ്പ്. കപ്പൽ പൂർണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നൗട്ടിക്കൽമൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ ഉള്ള പൊടി എണ്ണ പടയ്ക്ക് മേൽ തളിക്കുന്നുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കപ്പലിലെ 640 കണ്ടെയ്നറുകളിൽ നൂറെണ്ണം വേർപെട്ട് കടലിൽ വീണു. 13 കാർഗോകളിൽ അപായകരമായ വസ്തുക്കളുണ്ട്. ഇതിൽ 12 എണ്ണത്തിലും കാൽസ്യം കാർബൈഡ് ആണ്. രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതുമായിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാൽസ്യം കാർബേഡ് അടങ്ങിയ 12 കണ്ടെയ്നകളും ഉള്ളത്. ഒരു കണ്ടെയ്നർ 22 ടൺ ഭാരം വരും.
കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്. കപ്പൽ മുങ്ങിയ മേഖലയിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ്. ഒപ്പം തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളും കടലിലുണ്ട്. ഈ കപ്പൽ ചാലിലൂടെ പോകുന്ന മറ്റു കപ്പലുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയതായി അറിയിച്ചു. മുങ്ങിയ കപ്പലിലെ ക്യാപ്റ്റൻ അടക്കം എല്ലാവരെയും കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷിച്ചു. അപകടത്തിന്റെ മറ്റു കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരും ആരോഗ്യവാന്മാരുമാണ്.
നടപടി നിർദേശങ്ങൾ
തീരത്ത് അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റര് എങ്കിലും അകലെ നിൽക്കുക, 112 ൽ അറിയിക്കുക എന്ന നിർദേശം എല്ലാ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നല്കിയിട്ടുണ്ട്.
മത്സ്യ തൊഴിലാളികൾ നിലവിൽ കടലിൽ പോകരുത് എന്ന നിർദേശം കാലാവസ്ഥാ സംബന്ധിയായി തന്നെ നല്കിയിട്ടുണ്ട്.
കപ്പൽ മുങ്ങിയ ഇടത് നിന്നും 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂർവ്വ വസ്തുക്കൾ, കൺടെയ്നർ എന്നിവ കണ്ടാൽ തൊടരുത്, അടുത്ത് പോകരുത്112ൽ അറിയിക്കുക എന്ന നിർദേശം മത്സ്യ തൊഴിലാളികൾക്കും ബാധകം ആണ്.
കണ്ടെയ്നറുകൾകരയിൽസുരക്ഷിതമായിമാറ്റാൻ JCB, ക്രെയിനുകൾവിനിയോഗിക്കാൻ Factories and Boilers വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
എണ്ണ പാട തീരത്ത് എത്തിയാൽ ക്കൈകാര്യം ചെയ്യാന്പൊലൂഷൻകണ്ട്രോൾബോർഡിഇന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും, വടക്കന് ജില്ലകളിൽ 1 വീതം ടീമും തയ്യാറാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ജില്ലാദുരന്തനിവാരണഅതോറിറ്റിയുംപോലീസ്മറ്റുവകുപ്പുകൾഇവർക്ക്വേണ്ടസഹായങ്ങൾചെയ്യുന്നതായിരിക്കും.
കപ്പലിലെഎണ്ണകടൽതാഴെത്തട്ടിൽപെട്ടുപോകാൻസാധ്യതയുള്ളതിനാൽ, കോസ്റ്റ്ഗാർഡ്, നേവി, ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ്&ബോയിലേഴ്സ്എന്നിവരെഉൾപ്പെടുത്തിപദ്ധതിതയ്യാറാക്കാനുള്ളനിർദേശവുംനൽകിയിട്ടുണ്ട്.
ഓയിൽസ്പിൽകണ്ടിജൻസികൈകാര്യംചെയ്യുന്നതിനായികൂടുതൽബൂംസ്സ്കിമ്മെർസ്എന്നിവമൊബിലെയ്സ്ചെയ്യാനായികോസ്റ്റ്ഗാർഡ്, പോർട്ട്വകുപ്പ്, നേവിഎന്നിവരോട്നിർദേശിച്ചിട്ടുണ്ട്.
കൺടെയ്നർ, എണ്ണ പാട, കടലിഇന്റെ അടിയിലേക്ക് മുങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാൻ പ്രത്യേകം നിർദേശങ്ങൾ ജില്ലകൾക്കും, വകുപ്പുകൾക്കും നല്കിയിട്ടുണ്ട്.പൊതുജനങ്ങളുടെസുരക്ഷ, പരിസ്ഥിതിസംരക്ഷണം, മത്സ്യബന്ധനമേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ളപ്രവർത്തങ്ങൾക്കായിരിക്കുംസംസ്ഥാനംമുൻഗണനനൽകുക