.
വയനാട് :ദേശീയപാത-766 ൽ കൃഷ്ണഗിരി ഫുഡ്ബേ ഹോട്ടലിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കാണ് മരം വീണത്.
ഒരാൾക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം . പരിക്കേറ്റയാളെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ് . മരം മുറിച്ചു മാറ്റുനത്തിനുള്ള നടപടികൾ ആരംഭിച്ചു