കോടഞ്ചേരി: തോട്ടിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങളുടെ
ദാരുണാന്ത്യം കോടഞ്ചേരിയെ ദുഃഖത്തിലാഴ്ത്തി.
ഇന്ന് വൈകിട്ട് കോടഞ്ചേരി നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിൽ കുളിക്കുന്നതിനും മീൻ പിടിക്കുന്നതിനും ആയി പോയ കോടഞ്ചേരി അങ്ങാടിയിൽ മീൻ കച്ചവടം നടത്തുന്ന തൂണുവെട്ടിയിൽ ബിജുവിന്റെയും ഷീബയുടെയും മക്കളായ നിതിൻ ബിജു(14)ഐവിൻ ബിജു(10)എന്നീ .
സഹോദരങ്ങളാണ് ഷോക്കേറ്റ് മരിച്ചത്.
ശക്തമായ കാറ്റിനെ തുടർന്ന് തോടിന് സമീപത്തുനിന്ന തേക്കുമരം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണു. ഇതിനെ തുടർന്ന് വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീഴുകയും കുട്ടികൾക്ക് ഷോക്ക് ഏൽക്കുകയും ആയിരുന്നു. ലൈൻ ഓഫ് ചെയ്ത് കുട്ടികളെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.