മലപ്പുറം :പൊന്നാനിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനി കറുകത്തിരുത്തി സ്വദേശി മാഞ്ഞാമ്ബ്രയകത്ത് റഷീദിന്റെ മകൻ മുഹമ്മദ് റമീസ് ആണ് മരിച്ചത്
പൊന്നാനി-ചാവക്കാട് ഹൈവേയില്‍ കണ്ടകുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപം രാവിലെ 8 മണിയോടെ റമീസ് സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ റമീസിനെ ഉടൻതന്നെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മറിച്ചത്.