മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയിൽ അതൃപ്‌തി പരസ്യമാക്കി പി.വി അൻവർ. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകാനുള്ള സാധ്യത തെളിഞ്ഞതോടെയാണ് അൻവർ അതൃപ്തി പരസ്യമാക്കിയത്. ജയസാധ്യത പരിഗണിച്ചാകണം സ്ഥാനാർഥി നിർണയമെന്ന് അദ്ദേഹം പറഞ്ഞു.
ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവെച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ നടത്തുന്നത് അന്തംകെട്ട നീക്കമാണ്. വേണ്ടിവന്നാൽ നിലമ്പൂരിൽ മൽസരിക്കുമെന്ന സൂചന കൂടി അൻവർ നൽകി. ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ ജയസാധ്യത ഇല്ലെന്നാണ് അൻവർ ക്യാമ്പിൻ്റെ വിലയിരുത്തൽ. പിണറായിസത്തെ തോൽപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കാണ് തന്റെ പിന്തുണയെന്നും അൻവർ വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർഥി സംബന്ധിച്ച് ഈയടുത്ത് തന്നോട് ചർച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു