കൽപ്പറ്റ: പെരുമഴ തുടരുന്ന വയനാട്ടിൽ ആദ്യ ദുരിതാശ്വാസ ക്യമ്പും തുറന്നു. സുൽത്താൻ ബത്തേരി താലൂക്കിലുൾപ്പെട്ട നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്നാണ് കോളിയാടി എയുപിഎസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരിക്കുന്നത്. മൂന്ന് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് തൽക്കാലം മാറ്റിയിരിക്കുന്നത്.
ക്യാമ്പിൽ അഞ്ച് പുരുഷൻമാരും ഗർഭിണി ഉൾപ്പെടെ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമുള്ളതായി അധികാരികൾ അറിയിച്ചു. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതു ജനങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാം. കൺട്രോൾ റൂം നമ്പർ -7558048309. മറ്റു നമ്പറുകൾ: സെക്രട്ടറി- 9400389509, അസിസ്റ്റന്റ് സെക്രട്ടറി -961132850, പ്രസിഡന്റ് -8157047480, വൈസ് പ്രസിഡന്റ് -8547810770.