പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്തുകൊണ്ട് പോവുന്നത് പതിവാകുന്നു . പേരാമ്പ്രയിൽ വീണ്ടും വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം . കവറുകൾ കാണാനില്ല .
കടിയങ്ങാട് പാലത്തിനടുത്തെ പിണങ്ങോട്ട് ഹൗസിൽ ഫൈസലിന്റെ വീട്ടിലാണ് കള്ളൻ കയറിയത് . ഫൈസലിന്റെ മകൾ ഫിദയുടെ ആയിരുന്നു വിവാഹം . ശനി ഞായർ ദിവസങ്ങളിലായിരുന്നു വിവാഹ വിരുന്ന് സംഘടിപ്പിച്ചത് . ഇന്ന് രാവിലെ പെട്ടിതുറന്നപ്പോഴാണ് നിക്ഷേപിച്ച കവറുകൾ കാണാനില്ലെന്ന് മനസിലായത് .
രണ്ട് പെട്ടികളാണ് വെച്ചിരുന്നത് . വിവാഹ വീടിന്റെ പുറത്തെ വരാന്തയിൽ വെച്ച പെട്ടിയിൽ പണം ഉണ്ടെങ്കിലും അകത്തുവെച്ച പെട്ടിയിൽ സ്ത്രീകൾ സമ്മാനിച്ച പണ കവറുകളാണ് കാണാതായത് . പെട്ടിയുടെ ഡോർ മുറിച്ച് മാറ്റിയാണ് പണം കവർന്നത്. പേരാമ്പ്ര പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട് . അല്പസമയത്തിനകം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും .
അതേസമയം മെയ് 18 ന് പേരാമ്പ്രയിലെ കല്ല്യാണ വീട്ടിൽ കവർച്ച നടന്നിരുന്നു . വിവാഹത്തിന് പങ്കെടുത്തവർ നൽകുന്ന ക്യാഷ് കവറുകൾ ഇട്ടുവെക്കുന്ന പണമടങ്ങിയ പെട്ടി ഉൾപ്പെടെ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയത്.
പേരാമ്പ്ര പൈതോത് കോർത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത് .മകളുടെ വിവാഹ സൽക്കാരത്തിന് ശേഷമാണ് മോഷണം. വിവാഹ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പണമടങ്ങിയ പെട്ടി വീടിൻ്റെ ഓഫീസ് റൂമിൽ വെച്ച് പൂട്ടിയാതായിരുന്നു . രാത്രിയിൽ വാതിൽ കുത്തി തുറന്നാണ് മോഷണം നടത്തിയിരുന്നത്.