ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും പെട്ടിക്കട ദേഹത്തേക്ക് മറിഞ്ഞുവീണ് പെൺകുട്ടി മരിച്ചു. തിരുമല വാർഡ് രതീഭവനിൽ ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകൾ നിത്യ ജോഷി (18) ആണ് മരിച്ചത്. ആലപ്പുഴ ബീച്ചിലാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും പെട്ടിക്കട മറിയുകയായിരുന്നു.
നിത്യയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശിനും (24) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബീച്ചിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോൾ രക്ഷപ്പെടാനായി പെട്ടിക്കടക്കു പിന്നിൽ കയറി നിൽക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കട മറിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീണത്.