കോഴിക്കോട്: ഭിന്നശേഷിക്കാരിയായ സ്ത്രീയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി പാലോളി സ്വദേശി എം. ഷിബു (50) വിനെയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീടിനടുത്തുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാന്‍ പൊയ സ്ത്രീ മരുന്ന് കഴിക്കുന്നതിനായി അവിടെ നിന്നും സ്വന്തം വീട്ടിലേക്ക് തിരികെ വരുന്ന വഴി ഇയാൾ പിന്തുടര്‍ന്നെത്തി വാതില്‍ അടച്ച് ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. അതിക്രമത്തിനിടെ സ്ത്രീക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു