കോഴിക്കോട് : റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്‌ലാമിക് യൂത്ത് സെൻ്റർ ഹാളിൽ സംഘടിപ്പിച്ച റോഡുസുരക്ഷ സമ്മേളനവും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പി എ നസീറിന്നുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ട് മൊയ്തു മുട്ടായി അധ്യക്ഷനായിരുന്നു. ഹസ്സൻകച്ചേരി,ലൈജു റഹീം, എംആർകെ ഫറോക്ക്, മുഹമ്മദ് ഫാരിസ്,ഫൗസിയ ടീച്ചർ,,ദിനേശ് ബാബു അത്തോളി, ഹസീന ടീച്ചർ, എ എം ആനന്ദ്, ബേബി ഗിരിജ, പി വി എസ് ബശീർ, മൊയ്തീൻ കോയ,പി കെ സുകുമാരൻ,ലൈല രാമനാട്ടുകര, ആർ സാവിത്രി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി നസീം കൊടിയത്തൂർ സ്വാഗതവും ജില്ല ട്രഷറർ എകെ അശറഫ് നന്ദിയും പറഞ്ഞു.