ബംഗളൂരു: കാസർകോട് സ്വദേശി ബംഗളൂരുവിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ്(19) ആണ് മരിച്ചത്. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേക്ക് വീണത്.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. രണ്ട് മാസത്തോളമായി രാജപ്പാളയ ഹൂഡിയിൽ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: സഫിയ. സഹോദരങ്ങൾ: ഷംന, ഷാഹിന. ഖബറടക്കം ബദിയടുക്ക കന്യാപാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ