പയമ്പ്ര;പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റു ചരമ ദിനമായ ഇന്ന് പയമ്പ്ര അരുണോദയം വായനശാലയിൽ നെഹ്‌റു സ്മരണാഞ്ജലിയുംബാലവേദി കുട്ടികൾക്കായി നെഹ്‌റു പ്രശ്നോത്തരി യും നടത്തി. വാർഡ് മെമ്പർ ശശികല. പി. ഉദ്ഘാടനം നടത്തി. കെ. സി. ഭാസ്കരൻമാസ്റ്റർ അധ്യക്ഷൻ ആയി.അഡ്വക്കറ്റ് അക്ഷയ്ശങ്കർ മുഖ്യ പ്രഭാഷണം നടത്തി. പി. ശ്രീനിവാസൻ നായർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, അജേഷ്. പൊയിൽ താഴം അനിഷ സുദേഷ്, ഷീബ എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടികൾക്കായി നെഹ്‌റു ക്വിസ് നടത്തി എൽ. പി, യു. പി., ഹൈ സ്കൂൾ വിഭാഗങ്ങളിലായി ഉപഹാരങ്ങൾ വിതരണം ചെയ്തു.