മസ്കത്ത്: വയനാട് സ്വദേശിനി ഒമാനിൽ നിര്യാതയായി. അഞ്ചുകുന്നിലെ സഫിയ (55) ആണ് മരിച്ചത്. പരേതനായ അഹമ്മദിന്റെ (ഷഹനാസ് ആൻഡ് ഹുസൈൻ ഡയറക്ടർ) ഭാര്യയാണ്.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എം.കെ. മുനീർ എം.എൽ.എയുടെ മകൻ മുഫ്ലിഹിന്റെ ഭാര്യാ മാതാവാണ്. മക്കൾ: ഷുഹൈൽ, ഹഫ്സത്ത്, സഫ്വാൻ, ഹാദിയ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്' ബന്ധുക്കൾ അറിയിച്ചു.