താമരശ്ശേരി ചുരം വ്യൂ പോയിൻ്റിൽ മരം കയറ്റി ചുരമിറങ്ങുന്നതിനിടെ ലോറിയുടെ പർച്ച് പൊട്ടി ഒരു ഭാഗത്തേക്ക് ചെരിഞ്ഞ നിലയിലാണ്. ഒരു വശത്തു കൂടി മാത്രമേ മറ്റു വാഹനങ്ങൾക്ക് കടന്നുപോവാൻ സാധിക്കൂ. ചുരം വ്യൂ പോയിൻ്റിൽ കനത്ത ഗതാഗതക്കുരുക്ക് നേരിടുന്നു.