കോഴിക്കോട്:കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് അറസ്റ്റിലായത് ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ പിറന്നാളിന് സമ്മാനം നല്‍കാമെന്ന് പറഞ്ഞതാണ് അധ്യാപകന്‍ സജീന്ദ്ര ബാബു പീഡിപ്പിക്കാൻ ശ്രമിച്ചത്. സമ്മാനം വീട്ടിലായതിനാല്‍ കൂടെ വരണമെന്ന് അധ്യാപകൻ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടു. ബൈക്കില്‍ കുട്ടിയെയും കൂട്ടി വീട്ടിലെത്തിയശേഷമാണ് അധ്യാപകന്‍ മോശമായി പെരുമാറാന്‍ തുടങ്ങിയത്. പീഡനശ്രമം കുട്ടി ചെറുത്തു. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടി ബന്ധുവിനോട് വിവരം പറയുകയായിരുന്നു. വീട്ടുകാരാണ് സ്കൂളില്‍ വിവരമറിയിച്ചത്. സ്കൂള്‍ അധികൃതര്‍ ഇക്കാര്യം നല്ലളം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്തശേഷം പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത നല്ലളം പൊലീസ് സജീന്ദ്ര ബാബുവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.