തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച സ്ഥാനാർഥികളിൽ നാളെയ്ക്കകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. കമ്മിഷന്റെ ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്കായിരിക്കും അയോഗ്യത വരിക.
https://www.sec.kerala.gov.in/login എന്ന ലിങ്കിൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷനിൽ ലോഗിൻ ചെയ്ത് ഓൺലൈനായി വേണം കണക്ക് സമർപ്പിക്കാൻ. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ടും നൽകാം.