കൂരാച്ചുണ്ട്: കർണാടകയിലെ മൈസൂരിലുണ്ടായ വാഹനാപകടത്തിൽ കക്കയം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കക്കയം ഓടക്കൽ ബിജുവിൻ്റെയും ജിൻസിയുടെയും മകൻ ജോയൽ മാത്യു (19) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായാണ് വിവരം.
ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. മൈസൂരിൽ നഴ്സിങിന് പഠിക്കുകയാണ് ജോയൽ. രാത്രിയിൽ ജോയലും മറ്റു രണ്ടു സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനായി പുറത്തുപോയതായിരുന്നു. ഹോസ്റ്റലിന് അടുത്തുള്ള ഹോട്ടലിലേക്ക് പോകുന്നതുവഴി ഇവർ സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.