കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ബസാർ മീത്തലെ പള്ളിക്ക് സമീപം ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്ക്. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൊലേറോ പോക്കറ്റ് റോഡിൽ നിന്ന് കയറിയ കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ദേശീയപാത ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.10 ഓടെയാണ് അപകടം. പൂർണ ഗർഭിണിയായ യുവതിയുമായി പ്രസവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ബൊലേറോ ജീപ്പ്.
ഇതിനിടെ, തിക്കോടി മീത്തലെ പള്ളി പറോളി നട റോഡിൽ നിന്നും കയറി വന്ന കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അപകടം. കാറിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണം വിട്ട ബൊലേറോ ദേശീയപാത ഭിത്തിയിലിടിച്ച് രണ്ട് തവണ കീഴ്മേൽ മറിയുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പയ്യോളി പോലീസ് സ്ഥലത്തെത്തി.
കൂടുതൽ വായിക്കാൻ ലിങ്കിൽ കയറുക
➖➖➖➖➖➖➖➖
*കൂടുതൽ വാർത്തകളറിയാൻ താമരശ്ശേരി വാർത്തകൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക*
https://chat.whatsapp.com/HRfp1X71yGODDaqAfA0Sa8
*ഫെയ്സ് ബുക്കിലും
ടെലഗ്രാമിലും വാർത്തകൾ ലഭ്യമാണ്*
https://www.facebook.com/groups/2081227165274481/?ref=share&mibextid=q5o4bk
https://t.me/+UAWikbqM2yv-hGag
*വാട്സ്ആപ്പ് ചാനലിലും വാർത്തകൾ ലഭ്യമാണ്*
https://whatsapp.com/channel/0029Va9VNP8HwXb5qr9vBr0J
*പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ…..*
http://wa.me/919961568091
http://wa.me/96655296433