കൽപ്പറ്റ: പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് ബത്തേരി നെന്മേനിക്കുന്ന് നിരവത്ത് പരേതരായ പ്രഭാകരൻ്റെ മകന്‍ എന്‍.പി ജയന്‍ (57) നെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മാധ്യമം, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളില്‍ ദീര്‍ഘകാലം ഫോട്ടോഗ്രാഫറായിരുന്നു.വയനാട്ടില്‍ നൂല്‍പ്പുഴക്കടുത്ത ഞണ്ടന്‍കൊല്ലിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ആദിവാസി കോളനിയിലെ പട്ടിണി മരണത്തില്‍ എന്‍.പി.ജയനെടുത്ത ചിത്രങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇ ന്ത്യന്‍ എക്‌സ്പ്രസില്‍ നിന്ന് രാജിവെച്ച് ബംഗളൂരുവില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.ഫോട്ടോഗ്രാഫിയില്‍ പരിശീലനവും നല്‍കി വന്നിരുന്നു.
സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് വിബ്ജിയോര്‍ എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു.
ഡെല്‍ഹി, ബംഗളൂരു ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഫോട്ടോ എക്‌സിബിഷന്‍ നടത്തുകയുണ്ടായി.
മാതാവ് പങ്കജാക്ഷി സഹോദരന്‍ വിജയന്‍ എന്നിവരാണ്.