വേങ്ങര: കുറ്റളൂർ ഖദീജ ഓഡിറ്റോറിയത്തിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് 18 വയസ്സുകാരി മരണപ്പെട്ടു. ചെമ്മാട് സ്വദേശിനി ഫാത്തിമ ജുനൈനയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചെമ്മാട് കുമ്പംകടവ് സ്വദേശി ഉസൈൻ പി.പി.ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 5:30-ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഉസൈനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.