താമരശ്ശേരി : സംസ്ഥാനത്തെ അധ്യാപക സമൂഹം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ താമരശ്ശേരി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. തച്ചം പൊയിൽ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു. കെ ടെറ്റ് ഉൾപ്പെടെയുള്ള യോഗ്യത വിഷയങ്ങളിലെ ആശയക്കുഴപ്പങ്ങൾ, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തിര പരിഹാരം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉപജില്ല പ്രസിഡണ്ട് സി.പി സാജിദ് അധ്യക്ഷത വഹിച്ചു. ഷാജഹാൻ അലി അഹ്മദ്, ടി നൂറുദ്ദീൻ, പി.കെ അബ്ദുല്ല, സി.കെ സുലൈഖ, യു.എ ഷമീമ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി മുഹമ്മദ് സ്വാഗതവും ട്രഷറർ കെ.ടി അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.