തിരുവനന്തപുരം: വിമാന യാത്ര ഇനി സ്വപ്നമല്ല. വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞിരിക്കുകയാണ്. നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് രാജ്യത്തെ ആഭ്യന്തര വിമാന യാത്രാ നിരക്ക് ഇടിഞ്ഞിരിക്കുന്നത്.
ഏറ്റവും കൂടുതൽ ഡിമാൻഡ് അനുഭവപ്പെടാറുള്ള ഡിസംബർ സാമ്പത്തിക പാദത്തിലാണ് വിമാന നിരക്ക് കുത്തനെ കുറഞ്ഞത്. ഇൻഡിഗോ, വിമാന സർവീസുകൾ റദ്ദാക്കിയതാണ് ഈ ഇടിവിന് കാരണം എന്നാണ് വിദഗ്‌ധർ പറയുന്നത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകിയതിനെ തുടർന്ന് നൂറുകണക്കിന് വിമാന സർവീസുകളാണ് ഇൻഡിഗോ അന്ന് റദ്ദാക്കിയത്