മടവൂർ:കെ എസ് എസ് പി എ മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും, മികച്ച വിദ്യാർത്ഥികൾക്കും സ്വീകരണവും അനുമോദനവും നൽകി.
മണ്ഡലം പ്രസിഡന്റ് അരിയിൽ ഇസ്മായിൽ ന്റെ അധ്യക്ഷതയിൽ ഡി സി സി സെക്രട്ടറി എം എം വിജയകുമാർ ഉത്ഘാടനം ചെയ്‌തു. പി കെ സുലൈമാൻ മാസ്റ്റർ, എംപി. സദാനന്ദൻ, വി സലാം, പി ബഷീർ, കെ. ബാലാമണി, കെ പി മുഹമദൻസ്, സി കെ ഗിരീഷ്കുമാർ,പി സി ആമിന മുഹമ്മദ്, എം കെ മുഹമ്മദ്, വി. ഷകീല ടീച്ചർ, പി ചന്ദ്രൻ, പി വിശാലാക്ഷിയമ്മ, പി വേദംബിക, എം പി ബാലകൃഷ്ണൻ സംസാരിച്ചു. കെ ജനാർദ്നൻ സ്വാഗതവും എം അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.