വയനാട്: മാന്തവാടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പടിഞ്ഞാറത്തറ വഴി പുതുതായി ആരംഭിച്ച ട്രാൻസ്‌പോർട് ബസിനു തരുവണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും,പാസ്സഞ്ചർസ് അസോസിയേഷനും ചേർന്നു സ്വീകരണം നൽകി.മാനന്തവാടിയിൽ നിന്നും 7.45ന് എടുക്കുന്ന ബസ് രാവിലെ 6.45ന് കോയമ്പത്തൂരിൽ എത്തും.വാർഡ് മെമ്പർ സാവാൻ നാസർ,കമ്പ അബ്ദുല്ലഹാജി,ഉസ്മാൻ പള്ളിയാൽ,എ.കെ.ഹാരിസ്,നവാസ്,സി.എച്.ഷറഫുദീൻ എന്നിവർ നേതൃത്വം നൽകി