തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ജനുവരി 15ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ചാണ് തമിഴ്നാട് അതിർത്തി പങ്കിടുന്ന 6 ജില്ലകള്‍ക്ക് ജനുവരി 15ന് അവധി നൽകിയത്. തമിഴ്നാട്ടിൽ 15 മുതൽ 18 വരെയുള്ള 4 ദിവസങ്ങൾ (ഞായർ ഉൾപ്പെടെ) തുടർ അവധിയാണ്. കന്യാകുമാരി ജില്ലയിലും പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും പൊങ്കൽ ആഘോഷം നടന്നു വരുന്നുണ്ട്.