ശ്രീഹരിക്കോട്ട:ഐഎസ്ഐര്‍ഒയുടെ പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു വിക്ഷപണം. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിക്ഷേപണ പാതയിൽ വ്യതിയാനമുണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി.നാരായണൻ അറിയിച്ചു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. പുതുവത്സരത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേണത്തിലെ പരാജയം ഐഎസ്ആര്‍ഒയ്ക്ക് തിരിച്ചടിയാണ്.
2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി-സി61 വിക്ഷേപണം. റോക്കറ്റിന്‍റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്‌നമായിരുന്നു അന്ന് ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ വില്ലനായത്. ഇന്നത്തെ വിക്ഷേപണത്തിലും മൂന്നാം ഘട്ടത്തില്‍ തന്നെയാണ് പാളിച്ചയുണ്ടായത്. പിഎസ്എൽവിയുടെ രണ്ട് ചെറു സ്ട്രാപ്പോണുകളുള്ള ഡിഎൽ പതിപ്പാണ് ഐഎസ്ആര്‍ഒ വിക്ഷേപണത്തിന് ഉപയോഗിച്ചത്.