കോട്ടയം: മോനിപ്പള്ളിയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം നഷ്ടമായ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരായ മൂന്ന് പേരാണ് മരിച്ചത്.
മരിച്ചവരിൽ ഒരാൾ നീണ്ടൂർ ഓണംതുരുത്ത് സ്വദേശി കറുപ്പൻപറമ്പിൻ കെ.കെ.സുരേഷ് കുമാർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും എട്ടുവയസുള്ള കുട്ടിയുമുണ്ട്.
പരിക്കേറ്റ മൂന്നുപേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്ന വഴിയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.
നിയന്ത്രണം വിട്ട കാര്‍ എതിര്‍വശത്ത് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.