ബിഷ്‌ണോയ് മാജിക്; മൂന്നാം ടി20-യിൽ അഫ്ഗാനെ പൂട്ടി പരമ്പര തൂത്തുവാരി ഇന്ത്യ

Jan. 18, 2024, 6:31 a.m.

അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. രണ്ടാം സൂപ്പര്‍ ഓവറിൽ രവി ബിഷ്‌ണോയിയുടെ ബൗളിങ് മികവില്‍ അഫ്ഗാനെ കീഴടക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ നേടിയത് 16 റണ്‍സാണ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നു.

രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. അഞ്ച് പന്തുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം ടൈയിലെത്തിക്കാന്‍ സഹായിച്ചത്.

നേരത്തെ ടോസ് നേടിയിറങ്ങി തുടക്കത്തില്‍ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീം ഇന്ത്യയെ 20 ഓവറില്‍ 212-4 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് രോഹിത് ശര്‍മ്മയുടെ സെഞ്ചുറി നയിച്ചു. ഉറച്ച പിന്തുണയുമായി റിങ്കു സിംഗിന്‍റെ ഫിഫ്റ്റി കരുത്തായി. 64 പന്തില്‍ രോഹിത് സെഞ്ചുറിയും 36 ബോളില്‍ റിങ്കു അര്‍ധസെഞ്ചുറിയും കണ്ടെത്തി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ കരീം ജനാത്തിനെ അഞ്ച് സിക്സും ഒരു ഫോറും സഹിതം 36 റണ്‍സടിച്ച് ഇരുവരും അസ്സലായി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ്മ 69 പന്തില്‍ 121 ഉം, റിങ്കു സിംഗ് 39 പന്തില്‍ 69ഉം റണ്‍സുമായി പുറത്താവാതെ നിന്നു. യശസ്വി ജയ്സ്വാള്‍ (4), ശിവം ദുബെ (1) എന്നീ സ്കോറില്‍ മടങ്ങിയപ്പോള്‍ വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതീക്ഷിക്കാത്ത തുടക്കമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. യാതൊരു കൂസലുമില്ലാതെ കളിച്ച ഇബ്രാഹിം സദ്രാന്‍- റഹ്‌മാനുള്ള ഗുര്‍ബാസ് സഖ്യം 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 85-0 എന്ന സ്കോറിലെത്തി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ 11-ാം ഓവറിലെ അവസാന പന്തില്‍ ഗുര്‍ബാസിനെ മടക്കി കുല്‍ദീപ് യാദവ് (32 പന്തില്‍ 50) ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 41 പന്തില്‍ 50 എടുത്ത സദ്രാനെ ഒരോവറിന്‍റെ ഇടവേളയില്‍ വാഷിംഗ്‌ടസണ്‍ സുന്ദറും മടക്കി. തൊട്ടടുത്ത ബോളില്‍ അസ്മത്തുള്ള ഒമര്‍സായിയെയും (ഗോള്‍ഡന്‍ ഡക്ക്) പറഞ്ഞയച്ച് വാഷിംഗ്‌ടണ്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.


MORE LATEST NEWSES
  • ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
  • ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
  • മുട്ടിൽ മരംമുറി കേസിൽ വയനാട് മുൻ കളക്ട‌റെ പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
  • പട്ടാമ്പിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു
  • സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് റോഡിലിട്ടു
  • ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
  • ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി
  • വയനാട്ടിൽ കോടതിയിൽ കയറി മോഷണം,പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു
  • യുവാവിന്റെ മരണം കൊലപാതകം. സുഹൃത്തുക്കൾ അറസ്റ്റിൽ
  • പെരുമ്പാവൂർ ജിഷ വധക്കേസ്: പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച;
  • സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേർ
  • കനാലിലേക്ക് കാർ വീണുണ്ടായ അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • ഭാരതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
  • സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത;ഓറഞ്ച് അലര്‍ട്ട്
  • പതിമൂന്നുകാരിയുടെ മരണം,വെസ്റ്റ്നെെല്‍ ആണെന്ന് സംശയം
  • ലോകത്തിലെ ഏറ്റവും ഭാരംകൂടിയ സൈക്കിളുമായി ആർട്ടിസ്റ്റ് ദിലീഫ്.
  • ഓട്ടോ നിയന്ത്രണം വിട്ട് തൊട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു
  • ലോൺ ആപ് തട്ടിപ്പ്: യുവാവ് പിടിയിൽ
  • കാർ ടൂറിസ്റ്റ് ബസ്സിലിടിച്ച് യുവാവ് മരിച്ചു
  • പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമമിച്ച പ്രതി പിടിയിൽ
  • കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റിൽ
  • പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും പിഴയും
  • എസി ഓൺ ചെയ്ത് കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്ന യുവാവ് ‌മരിച്ചനിലയിൽ
  • റിസോർട്ടിൽ ടൂറിസ്‌റ്റ് ഷോക്കേറ്റ് മരിച്ച സംഭവം ;റിസോർട്ട് ഉടമ അറസ്‌റ്റിൽ
  • അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച പ്രതികൾ രണ്ടുവർഷത്തിന് ശേഷം പിടിയിൽ
  • ഇ.എസ്.എ പഞ്ചായത്ത് തല റിപ്പോർട്ട് തയ്യാറാക്കാൻ തിരുവമ്പാടിയിൽ സർവ്വകക്ഷിയോഗം ചേർന്നു
  • ചാലിയത്ത് എക്‌സൈസ് റെയിഡ്; 305 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
  • മരണ വാർത്ത
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍
  • ഹൃദയാഘാതം; അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
  • നാദാപുരത്ത് ടൈപ്പ് വൺ പ്രമേഹ രോഗിയായ പതിനേഴ്കാരി മരിച്ചു
  • വന്യമൃ​ഗങ്ങളുടെ സഞ്ചാരപാത അറിയിക്കാൻ എഐ;പാലക്കാട് ആദ്യഘട്ട പരീക്ഷണം വിജയം
  • നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്
  • ട്യൂഷൻക്ലാസിൽ പോകുന്നത് നിർത്തിയ വിദ്യാർഥിനിക്ക് ഫീസ് തിരിച്ചുനൽകണം,ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്
  • ആലപ്പുഴയിൽ പട്ടാപ്പകൽ ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം,
  • മലപ്പുറത്ത് കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു
  • വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
  • നാളെ മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം
  • ട്രാവലർ ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
  • ശസ്ത്രക്രിയാ പിഴവ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
  • ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി
  • മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
  • നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി
  • പതിനേഴ് ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനി അറസ്റ്റിൽ
  • മോഷണകേസുകളിൽ രണ്ടുപേർ പിടിയിൽ.
  • എസ് എസ് എൽ സി പ്ലസ് ടു വിജയികളെ ആദരിച്ചു
  • കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയവർ കോട്ടയം സ്വദേശികൾ
  • ഇടുക്കിയില്‍ മൂന്നു പേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി*
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവ്; അവയവം മാറി ശസ്ത്രക്രിയ
  • കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; ആറ് പേർക്കെതിരെ കേസ്,