ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മലയാളിത്തിളക്കം. ഇന്നലെ നടന്ന മത്സരത്തില്‍ മലയാളി താരം സജന സജീവന് അവസാന പന്തില്‍ സിക്സർ പറത്തി മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിച്ചപ്പോള്‍ ഇന്നത്തെ മത്സരത്തില്‍ ശോഭന ആശ അഞ്ച് വിക്കറ്റ് വീഴ്ത്തി ആര്‍സിബിയുടെ വിജയശില്‍പ്പിയായി മാറി. യുപി വാരിയേഴ്സിനെതിരായ മത്സരത്തില്‍ രണ്ട് റണ്‍സിന്റെ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പെണ്‍പട സ്വന്തമാക്കിയത്.