റിയാദ്: അസുഖബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നന്മണ്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. സൗദി ജർമൻ ആശുപത്രിയിൽ ചീകിലോട് പൊയിൽ പടിക്കൽ വീട്ടിൽ റിയാസ് (45) ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും സന്ദർശന വിസയിലെത്തി റിയാദിലുണ്ട്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കൾ: ഇശ ഫാത്തിമ, മുഹമ്മദ് റയ്യാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.