റഹീമിന്റെ വധ ശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി കോടതി ഫയലില്‍ സ്വീകരിച്ചു

April 15, 2024, 8:21 p.m.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിൻ്റെ വക്കീൽ ഓൺലൈനില്‍ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിൻ്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധീഖ് തുവ്വൂരും പറഞ്ഞു.

ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി.
തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീംകോടതി ശരി വെക്കുകയും വേണം. ഇതിനെല്ലാം ശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു.

ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയും അതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായ സമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടും പറഞ്ഞു.


MORE LATEST NEWSES
  • വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
  • നാളെ മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം
  • ട്രാവലർ ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം
  • ശസ്ത്രക്രിയാ പിഴവ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
  • ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി
  • മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
  • നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി
  • പതിനേഴ് ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കാസര്‍കോട് സ്വദേശിനി അറസ്റ്റിൽ
  • മോഷണകേസുകളിൽ രണ്ടുപേർ പിടിയിൽ.
  • എസ് എസ് എൽ സി പ്ലസ് ടു വിജയികളെ ആദരിച്ചു
  • കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയവർ കോട്ടയം സ്വദേശികൾ
  • ഇടുക്കിയില്‍ മൂന്നു പേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി*
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവ്; അവയവം മാറി ശസ്ത്രക്രിയ
  • കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; ആറ് പേർക്കെതിരെ കേസ്,
  • അച്ഛനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ കസ്റ്റഡിയിൽ
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
  • കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
  • മരണ വാർത്ത
  • പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിന്റെ കുടുംബാംഗങ്ങളെ ഉടന്‍ ചോദ്യം ചെയ്യും.
  • പോക്സോ കേസ് പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
  • ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ഭർത്താവ് അറസ്റ്റിൽ
  • കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
  • ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി മെമ്പർമാർ
  • ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; നാദാപുരം സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും
  • വീട്ടമ്മയുടെ മരണത്തിൽ മകൻ അറസ്റ്റിൽ
  • പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി
  • ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം; കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍
  • മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
  • ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
  • രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍,പതിനാല് പേര്‍ക്ക് പൗരത്വം
  • കാസര്‍കോട് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
  • ഓട്ടോ ഡ്രൈവറെ മർദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • കൂരാച്ചുണ്ടില്‍ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
  • ജില്ലയിൽ ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്
  • സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
  • പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, സ്ത്രീധനം ആവശ്യപ്പെട്ടല്ലെന്ന് പ്രതിയുടെ അമ്മ
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
  • പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
  • അഞ്ചു വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍.
  • തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.