കേണിച്ചിറ: എം.ഡി.എം.എയുമായി യുവാക്കൾ പോലീസ് പിടിയിൽ. ഇരുളം വാകേരി മരുത്തോളിൽ വീട്ടിൽ അഭിരാം മോഹൻ (19), മൂടക്കൊല്ലി ചാത്തൻ കുളങ്ങര വീട്ടിൽ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് 1.13 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏപ്രിൽ 12ന് രാത്രി കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റിയിൽ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. കേണിച്ചിറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി. ജി ദിലീപ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ രാഗേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ്, സുനി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാ ക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.