ചെന്നൈ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്സിന്റെത്.

April 27, 2024, 6:44 a.m.

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്സിന്റെത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ പാലക്കാട് സ്വദേശി രേഷ്മിയുടെ മൃതദേഹമാണ് സ്റ്റേഷനിൽ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള  മേഖലയിൽ നിന്നും കണ്ടെത്തിയത്. കഴുത്തിൽ ഷാൾ കുരുക്കി ഇരിക്കുന്ന നിലയിലുള്ള മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രം പ്രവേശനമുള്ള മേഖലയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഉയരം കുറവുള്ള റേയ്ക്കിൽ ഷാൾ കുരുക്കി, ഇരിക്കുന്ന നിലയിലായിരുന്നു  മൃതദേഹം. തിരിച്ചറിയൽ രേഖകൾ ഒന്നും കയ്യിൽ ഇല്ലാത്ത യുവതിക്ക് ചുറ്റും പണം വലിച്ചെറിഞ്ഞിരുന്നു. രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയെങ്കിലും രണ്ട് ദിവസം പിന്നിട്ടിട്ടും ആരാണ് യുവതിയെന്ന് തിരിച്ചറിയാൻ റെയിൽവേ പോലീസിന് കഴിഞ്ഞിരുന്നില്ല. 

മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാലക്കാട് സ്വദേശികളായ കുടുംബാംഗങ്ങൾ യുവതിയെ തിരിച്ചറിഞ്ഞത്. കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ രേഷ്മിയെന്ന ആരോഗ്യ പ്രവർത്തകയാണ് മരിച്ച യുവതി. ഭർത്താവുമായി പിണങ്ങി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു രേഷ്മി കഴിഞ്ഞിരുന്നത്. കോയമ്പത്തൂരിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്നു.  കഴിഞ്ഞമാസം അമ്മ മരിച്ചു.  ഇതിന് പിന്നാലെ മാനസിക വിഷമത്തിൽ ആയിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് വീട് വിട്ടിറങ്ങിയത്. പൊലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ് ചെന്നൈ സെൻട്രൽ എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 1 മുക്കാലിന് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ പക്കൽ ഒരു കുപ്പിവെള്ളം അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. വിശ്രമമുറിക്ക് സമീപത്ത് പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേഖലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് റെയിൽവേ പോലീസിന്റെ വിശദീകരണം. എന്നാൽ യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെയെന്നും, നിലത്തിരിക്കുന്ന  മൃതദേഹത്തിന് ചുറ്റും  പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടെന്നും പോലീസ് വിശദീകരിച്ചിട്ടില്ല


MORE LATEST NEWSES
  • മോഷണകേസുകളിൽ രണ്ടുപേർ പിടിയിൽ.
  • എസ് എസ് എൽ സി പ്ലസ് ടു വിജയികളെ ആദരിച്ചു
  • കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയവർ കോട്ടയം സ്വദേശികൾ
  • ഇടുക്കിയില്‍ മൂന്നു പേരെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി*
  • കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവ്; അവയവം മാറി ശസ്ത്രക്രിയ
  • കണ്ണൂരിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്; ആറ് പേർക്കെതിരെ കേസ്,
  • അച്ഛനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ കസ്റ്റഡിയിൽ
  • ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
  • കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
  • മരണ വാർത്ത
  • പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്
  • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുലിന്റെ കുടുംബാംഗങ്ങളെ ഉടന്‍ ചോദ്യം ചെയ്യും.
  • പോക്സോ കേസ് പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
  • ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ഭർത്താവ് അറസ്റ്റിൽ
  • കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ
  • ക്വാറി കുളത്തിലെ യുവാവിന്റെ മരണം:പഞ്ചായത്ത് ബോർഡ് യോഗത്തിൽ പ്രതിഷേധം ഉയർത്തി മെമ്പർമാർ
  • ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; നാദാപുരം സ്വദേശി ഉൾപ്പെടെ മൂന്നുപേർക്ക് തടവും പിഴയും
  • വീട്ടമ്മയുടെ മരണത്തിൽ മകൻ അറസ്റ്റിൽ
  • പന്തീരങ്കാവ് ​ഗാർഹിക പീഡനം: പ്രതി രാഹുൽ വേറെയും വിവാഹം കഴിച്ചു; പരാതിയുമായി പനക്കപ്പാലം സ്വദേശിനി
  • ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം; കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
  • ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം
  • ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍
  • മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
  • ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
  • രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍,പതിനാല് പേര്‍ക്ക് പൗരത്വം
  • കാസര്‍കോട് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്
  • കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍
  • ഓട്ടോ ഡ്രൈവറെ മർദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
  • കൂരാച്ചുണ്ടില്‍ യുവതിയെ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
  • ജില്ലയിൽ ആംബുലൻസ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 25 പേർക്ക്
  • സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്
  • പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, സ്ത്രീധനം ആവശ്യപ്പെട്ടല്ലെന്ന് പ്രതിയുടെ അമ്മ
  • കാസര്‍കോട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മല്‍ മോഷ്ടിച്ച് ഉപേക്ഷിച്ചു
  • പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍, ഒരു ജില്ലയില്‍ ഒരു അപേക്ഷ മാത്രം
  • അഞ്ചു വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവത്തില്‍ അംഗനവാടി അധ്യാപികക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍.
  • തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • ദ്വിദിന നൂറേ അജ്മീർ ആത്മീയ മജ്ലിസിന് ഇന്ന് സമാപനം; വലിയുദ്ധീൻ ഫൈസി നേതൃത്വം നൽകും
  • നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍
  • ഗർഭിണിയായ യുവതി ഭർത്താവിനെയും മകനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി
  • നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർക്ക് പരിക്ക്
  • വീട്ടുവളപ്പിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി.
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം, പ്രതിക്ക് 44 വര്‍ഷം കഠിന തടവ്, പിഴയും
  • എം.ഡി.എം.എ.യുമായി പിടിയിൽ
  • വയനാട് സ്വദേശി പത്തനംതിട്ടയിൽ മുങ്ങിമരിച്ചു
  • കോടഞ്ചേരിയിൽ ഡോക്ട്ടറെ മർദ്ദിച്ചയാൾ പോലീസിൽ കീഴടങ്ങി
  • നവവധുവിന് മർദ്ദനമേറ്റ സംഭവം: പ്രതിക്കെതിരെ വധശ്രമം,സ്ത്രീധന പീഡനം കുറ്റങ്ങൾ ചുമത്തി കേസെടുത്തു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ആസിം വെളിമണ്ണയെ കുവെെറ്റ് കെഎംസിസി ആദരിച്ചു
  • ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു