കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയില്‍ 46 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കുന്ദമംഗലം സ്വദേശി സാബിത്ത് (49), വാഴൂർ സ്വദേശി ജിഷ്ണുരാജ് (47) എന്നിവരാണ് പിടിയിലായത്.*
കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇരുവരില്‍നിന്നും പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.*