ന്യൂഡൽഹി: അഞ്ചുവട്ടം ലോകചാമ്പ്യന്മാരായ ബ്രസീൽ, രണ്ടുവട്ടം ചാമ്പ്യന്മാരായ യുറഗ്വായ്, ലാറ്റിനമേരിക്കൻ കരുത്തരായ പാനമ ടീമുകളെ നേരിടാനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. നാലു മലയാളി താരങ്ങൾ കോച്ച് ഖാലിദ് ജമാൽ പ്രഖ്യാപിച്ച 26 അംഗ ടീമിൽ സ്ഥാനംനേടി. സെൻട്രൽ ഡിഫൻഡർ സന്ദേശ് ജിംഗനെ പരിഗണിച്ചില്ല.

ഗോൾ കീപ്പറായി ഗുർപ്രീത് സിങ് സന്ധു പട്ടികയിലുണ്ട്. പ്രതിരോധനിരയിൽ അൻവർ അലി, ആകാശ് ശർമ, അഭിഷേക് സിങ് എന്നിവരെ ഉൾപ്പെടുത്തി. റയാൻ വില്യംസ്, മൻവീർ സിങ്, എഡ്മൻഡ് ലാൽ റിൻഡികെ, ഇർഫാൻ യാദവ്, റഹീം അലി എന്നിവർ മുന്നേറ്റനിരയിലുണ്ട്.

പാനമയുമായി സെപ്റ്റംബർ 26-നും ബ്രസീലുമായി ഒക്ടോബർ മൂന്നിനും യുറഗ്വായുമായി ആറിനുമാണ് ഇന്ത്യയുടെ സൗഹൃദമത്സരങ്ങൾ.