കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. അബൂബക്കർ ഉറുമി മുഹമ്മദ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുസ്ലീം ലീഗ് രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് സബീർ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഓണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന പരാതി.