കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മണ്ണു കയറ്റി വന്ന ടിപ്പർ ലോറി ബസ് സ്റ്റോപ്പിലിടിച്ചു മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുടവട്ടൂർ ലക്ഷ്മി കോട്ടേജ് ഹരിലാൽ (54), കാർമൽ സ്കൂൾ വിദ്യാർഥി പാർഥിപ്(15). അജയ കുമാർ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. പരിക്കേറ്റ വിദ്യാർഥികളുടെയും ടിപ്പർ ഡ്രൈവറുടെയും നില നിസാരമാണെന്നാണ് വിവരം.
സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന കുട്ടികൾക്കിടയിലേക്കാണ് ടിപ്പർ മറിഞ്ഞത്. മണ്ണിനടിയിൽ പെട്ട ആളുകളെ മുഴുവൻ രക്ഷപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. ബസ് സ്റ്റോപ്പിൽ ഏഴോളം വിദ്യാർഥികളും ഒരു മുതിർന്ന ആളും ബസ് സ്റ്റോപ്പിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ടിപ്പർ അതിവേഗത്തിലായിരുന്നു. മറിഞ്ഞത് ഭാരം കയറ്റിയ വാഹനമായതിനാൽ രക്ഷാപ്രവർത്തനം ശ്രമകരമാണ്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.