പേരാമ്പ്ര: എം.ഡി.എം.എ യുമായി വാകയാട് സ്വദേശി എക്സൈസിന്റെ പിടിയിലായി. വാകയാട് കടക്കോഴി താഴകുനിയിൽ സച്ചിൻ ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഇരുപത്തി നാല് ഗ്രാം എം ഡി എം എ യാണ് പിടികൂടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. സച്ചിന്റെ കൈവശം ഉണ്ടായിരുന്ന ബാഗിൽ നിന്നുമാണ് എം ഡി എം എ പിടികൂടിയത്. മൽപിടുത്തതിൽ എക്സൈസ് സ്സർക്കിൾ ഇൻസ്‌പെക്ടർ ആസ്വിൻ കുമാറിന് പരിക്കേറ്റു.
രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഓപ്പറെഷൻ തണ്ടറിന്റെ ഭാഗമായി വരും ദിവസ്സങ്ങലും പരിശോധന തുടരുമെന്ന് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സി പി ചന്ദ്രൻ, ജയരാജ് പി പി, വനിതാ പ്രിവന്റീവ് ഓഫീസർ ഷൈനി, സി ഓ വിഷ്ണു, ഡ്രൈവർ ദിനേശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.