കോഴിക്കോട്:ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു.ചില്ലറ വിപണിയില്‍ എണ്‍പത് രൂപയാണ് നിലവിലെ വില.സംസ്ഥാനത്തേക്ക് എത്തുന്ന സവാളയില്‍ കൂടുതലും പൂനെയില്‍ നിന്ന് വരുന്നതാണ്.നിലവില്‍ പൂനെ സവോളയുടെ ലഭ്യതക്കുറവാണ് വിലകൂടാന്‍ പ്രധാന കാരണം.
വിവാഹ സീസണായതോടെ ആവശ്യക്കാര്‍ കൂടുന്നത് ഉള്ളി വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാണ്.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളിയെത്തിച്ച് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് കച്ചവടക്കാര്‍ പറഞ്ഞു.